പൊന്നൊഴുകും തോട്
പൊന്നൊഴുകും തോട് ........ കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത്, പാമ്പാടി ബ്ലോക്കിലാണ് എലിക്കുളം ഗ്രാമ പഞ്ചായത്ത്. എലിക്കുളത്തെ കാപ്പു കയവും, മല്ലി കശ്ശേരിയുമെല്ലാം ജല സമൃദ്ധിയുടെ നല്ല പട്ടികയിൽ സർ സി.പി. ഉൾപ്പെടുത്തിയിരുന്ന ഇടമാണ് .... ഇവിടെ തുടങ്ങി മീനച്ചിലാറിൽ നിപതിക്കുന്ന പൊന്നൊഴുകും തോടാണ് ഈ ജല സമൃദ്ധിയ്ക്ക് നിദാനം... ഈ പരിസരത്ത് സമൃദ്ധിയായി വിളഞ്ഞിരുന്ന പൊന്നിൻ നെന്മണികളാകാം തോടിന് പൊന്നിൻ മേൽ വിലാസം ചാർത്തിയത്... പണ്ട് കാലത്ത് വള്ളം വഴിയുള്ള ചരക്ക് ഗതാഗതം വരെ ഈ തോട് വഴിയുണ്ടാ യിരുന്നു എന്നത് പഴമക്കാരുടെ സാക്ഷ്യപത്രം .... കാലം മാറി പൊന്നൊഴുകും തോടും കുറെ മെലിഞ്ഞിട്ടുണ്ട് .... നെൽകൃഷിയും നാമമാത്രമായി മൂന്നേക്കറിലേയ്ക്ക് ചുരുങ്ങുന്ന അവസ്ഥയിലെത്തി ..... എന്നാൽ മൂന്നു വർഷങ്ങൾക്ക് മുൻപ് ഗ്രാമ പഞ്ചായത്ത്, എലിക്കുളം കൃഷി ഭവൻ എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി കർഷകകൂട്ടായ്മ സജീവമാക്കി സഹായങ്ങളുമായി കൂടെയെത്തിയപ്പോൾ നടന്നത് അത്ഭുതങ്ങളാണ് ...... ഇന്ന് പൊന്നൊഴുകും തോടിന്റെ ഓരത്ത് എലിക്കുളം പഞ്ചായത്തിൽ നെൽകൃഷി നാൽപതേക്കറിലധികമാണ്... എലിക്കുളം റൈസ് എന്ന പേരിൽ മണ്ണിന്റെ തനത് മണമുള്ള നെല...